അജ്മാൻ സൂപ്പർ കപ്പ് പോസ്റ്റർ പ്രകാശനം
text_fieldsഅജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അജ്മാൻ സൂപ്പർ കപ്പ് പോസ്റ്റര്‍ പ്രകാശനം
അജ്മാന്: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അജ്മാൻ സൂപ്പർ കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. നവംബർ 25ന് അജ്മാനിൽവെച്ചാണ് സൂപ്പര്‍ കപ്പ് അരങ്ങേറുന്നത്. പോസ്റ്റര്‍ പ്രകാശനം വ്യവസായി റൗഫ് കെ.ജി.എൻ. സാഹിബിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ട്രഷറർ ഫർസിൻ ഹമീദ്, മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല, മണ്ഡലം ട്രഷറർ അബ്ദുല്ല ബീരിച്ചേരി, കോഓഡിനേറ്റർ എ.ജി.സി. ആസാദ് എന്നിവർ പങ്കെടുത്തു.

