സ്വർണം ഓൺലൈനായി വാങ്ങാം; അക്ഷയ തൃതീയക്ക് ഗോൾഡ് ഫോർച്യൂൺ ഓഫറുമായി ജോയ് ആലുക്കാസ്
text_fieldsദുബൈ: അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസിൽ ഓൺലൈനായി ഗോൾഡ് ഫോർച്യൂൺ ഓ ഫർ. ഏപ്രിൽ 23 മുതൽ 26 വരെ ഓൺലൈനായി 1000 ദിർഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 100 മില ്ലി ഗ്രാമിെൻറ ഒരു സ്വർണ നാണയവും 1000 ദിർഹത്തിന് വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 മില്ലി ഗ്രാമിെൻറ രണ്ട് സ്വർണ നാണയങ്ങളും ലഭിക്കും.
ഇതോടൊപ്പം www.joyalukkas.com ൽ നിന്ന് ഗിഫ്റ്റ് വൗച്ചേഴ്സും, ഡിജിറ്റൽ വൗച്ചേഴ്സും വാങ്ങാം. നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ ഷോറൂമുകളിൽ നിന്നും ഈ വൗച്ചേഴ്സ് ഉപയോഗിക്കാം. ഓൺലൈനായി വാങ്ങുന്ന ആഭരണങ്ങളുടെ വിതരണം പത്ത് ദിവസം വരെ എടുക്കാമെന്നും അധികൃതർ അറിയിച്ചു.
ഓൺലൈനായി വാങ്ങുന്ന ആഭരണങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ ഉത്പന്നവും അണുമുക്തമാക്കുകയും പാക്കിങ്, ഡെലിവറി സമയത്ത് സ്റ്റാഫ് ഏറ്റവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതുമാണ്.
