അല്‍െഎൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകൾ വൈകി
text_fieldsഅൽെഎൻ: അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. തിങ്കളാഴ്ച യു.എ.ഇ സമയം ഉച്ചക്ക് 2.50ന് പുറപ്പെടേണ്ട വിമാനത്തില്‍ യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാറിെൻറ പേരിലാണ് ഐ.എക്സ് 336 വിമാനം നിരവധി മണിക്കൂറുകൾ വൈകിയത്. രാത്രി 12 വരെ വിമാനനത്തിന് പുറപ്പെടാൻ സാധിച്ചിട്ടില്ല.
ദൂരെ സ്ഥലങ്ങളില്‍ നിന്ന് അല്‍ഐന്‍ വിമാനത്താവളത്തിലേക്ക് എത്തിയ യാത്രക്കാരെല്ലാം വിമാനത്താവളത്തിനകത്ത് വലഞ്ഞു.
വിമാനത്തില്‍നിന്ന് ഇറക്കിയവരിൽനിന്ന് ബോർഡിങ് പാസ് തിരിച്ചുവാങ്ങുകയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള പാസ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് യാത്രക്കാരനായ അർഷൽ ബാബു അറിയിച്ചു. ഏറെ സമയത്തെ കാത്തിരിപ്പിനൊടുവില്‍ ലഘുഭക്ഷണം നല്‍കിയതല്ലാതെ താമസം ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
