അൽഐൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsഅൽഐൻ മലയാളി സമാജം ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സ്വീകരിച്ച വിദ്യാർഥികൾ
അൽഐൻ: മലയാളി സമാജം സ്കോളാസ്റ്റിക് അവാർഡുകളുടെ വിതരണം ശിശുരോഗ വിദഗ്ധയും സാമൂഹിക പ്രവർത്തകയുമായ ഡോ. സൗമ്യ സരിൻ നിർവഹിച്ചു.10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും കുട്ടികളാണ് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.ഹംദാൻ അവാർഡുകളുൾപ്പെടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികളെയും സമ്മേളനം അനുമോദിച്ചു.
സമാജം പ്രസിഡന്റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര വിതരണ സമ്മേളനം ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ, ട്രഷറർ രമേശ് കുമാർ, ഐ.എസ്.സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ആക്ടിങ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ.കെ സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസി. സെക്രട്ടറി സുജിത്ത് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി അബൂദബി നാടക സമിതി വിമുക്തി എന്ന തെരുവുനാടകം അവതരിപ്പിച്ചു.

