അലുംനി അസോസിയേഷൻ ലോഗോ പ്രകാശനം
text_fieldsഎം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജ്, ചട്ടഞ്ചാൽ
യു.എ.ഇ അലുംനി അസോസിയേഷൻ ലോഗോ പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു
ദുബൈ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജ്, ചട്ടഞ്ചാൽ യു.എ.ഇ അലുംനി അസോസിയേഷൻ ലോഗോ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ മൻസൂർ കാഞ്ഞങ്ങാട്, സലാം ബാംബ്രാണി, അസ്ഹർ സി.എ, കാപ്പികൊച്ചി ഇർഷാദ്, ഹാഷിം കീഴൂർ, മഷൂദ് ചൂരി, കബീർ കോളിയടുക്കം, ബഷീർ മൊയ്തു, ഷഫീഖ് മായിപ്പാടി എന്നിവർ പങ്കെടുത്തു. ജനുവരി 22ന് ദുബൈ ഖുസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ അലുംനിയുടെ പ്രഥമ ഗ്രാന്റ് മീറ്റ് അപ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. 18 ബാച്ചുകളിൽ നിന്നായി 700 ൽ അധികം പൂർവ വിദ്യാർഥികൾ ഈ കൂട്ടായ്മയുടെ കീഴിൽ യു.എ.ഇയിലുണ്ട്.

