അരോമ യു.എ.ഇ ഓണാഘോഷം
text_fieldsഅരോമ യു.എ.ഇയുടെ ഓണാഘോഷം കൃഷി മന്ത്രി
പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആലുവക്കാരുടെ പ്രവാസി കൂട്ടായ്മയായ അരോമ യു.എ.ഇയുടെ ഓണാഘോഷം ഷാർജ മുബാറക് സെന്ററിൽ നടന്നു. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രവാസ ജീവിതത്തിൽ ജോലിയോടൊപ്പം തന്നെ സഹജീവികളോടുള്ള കാരുണ്യ പ്രവർത്തനത്തിന് തണലായി നിൽക്കുന്ന അരോമ അംഗങ്ങൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ഓണാശംസകളും നേർന്നു. അരോമ പ്രസിഡന്റ് സിദ്ദിഖ് മുഹമ്മദ് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി നദിർഷാ അലി അക്ബർ സ്വാഗതവും അരോമ പ്രസിഡന്റ് അഡ്വ. ഫെബിന ഷിഹാബ് നന്ദിയും പറഞ്ഞു.
ട്രഷറർ ബിനോഷ് ബാലകൃഷ്ണൻ, പ്രോഗ്രാം കൺവീനർ അഡ്വ. സലിം. എ.യു, ജോയന്റ് കൺവീനർമാരായ അനൂപ്, സുനിത ഉമ്മർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ആർട്സ് കൺവീനർമാരായ സനു ഖാൻ, ഷെമീന ഷെബീബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

