‘ആശ്രയം യു.എ.ഇ’ ഈദ് ആഘോഷം സംഘടിപ്പിച്ചു
text_fieldsആശ്രയം യു.എ.ഇ അജ്മാൻ റിയൽ സെന്ററിൽ നടത്തിയ ഈദാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ്
അജ്മാൻ: ആശ്രയം യു.എ.ഇ ‘ഖൽബിലെ ഈദ്-2024’ എന്നപേരിൽ ഈദ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്ററിൽ നടന്ന ചടങ്ങിൽ ലോക കേരളസഭ അംഗം അനുര മത്തായി ഉദ്ഘാടനം നിർവഹിച്ചു. ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായിരുന്നു. ആശ്രയം യു.എ.ഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ, സുനിൽ പോൾ, നെജി ജയിംസ്, ആനന്ദ് ജിജി, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി, ഷിയാസ് ഹസൻ, ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ നെടുമണ്ണിൽ, നാസർ പൊന്നാട്, ആശ്രയം ലേഡീസ് വിങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.
ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിർവഹിച്ചു. ആശ്രയം മ്യൂസിക് ക്ലബിലെ ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും നടന്നു. ഒരുമാസം നീണ്ടുനിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടികൾക്ക് ജിമ്മി കുര്യൻ, ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ്, അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ, സജിമോൻ, ബോബിൻ സ്കറിയ, റഫീഖ്, ഇല്യാസ്, സുബൈർ ഷൗക്കത്ത്, ലതീഷ് ദീപു ചാക്കോ, അനീഷ്, ജിന്റോ, ഷൈജ ഷാനവാസ്, അമ്പിളി സുരേഷ്, നൗഫൽ, അനിൽ മാത്യു, മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

