ബ്ലേയ്സിങ് ബുൾസ് ടീം ജേതാക്കൾ
text_fields14ാമത് സഫാരി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ബ്ലേയ്സിങ് ബുൾസ് ടീം
ഷാർജ: അൽ ദൈദ് ക്രിക്കറ്റ് വില്ലേജിൽ സമാപിച്ച 14ാമത് സഫാരി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലേയ്സിങ് ബുൾസ് ക്രിക്കറ്റ് ടീം ജേതാക്കളായി. ഫൈനലിൽ യു.എ.ഇ സുൽത്താൻസ് ക്രിക്കറ്റ് ക്ലബിനെ 23 റൺസിനാണ് ബ്ലേയ്സിങ് ബുൾസ് ക്രിക്കറ്റ് ടീം പരാജയപ്പെടുത്തിയത്. ഫൈനലിൽ ബ്ലേയ്സിങ് ബുൾസ് ടീമിന്റെ നിയാസ്, കാർത്തിക് എന്നിവർ മികച്ച ബാറ്റിങ്ങും കാർത്തിക്, ഡെൻസൺ എന്നിവർ മികച്ച ബൗളിങ് പ്രകടനവും കാഴ്ചവെച്ചു. കാർത്തികാണ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയത്. യു.എ.ഇ സുൽത്താൻസിന് വേണ്ടി മുഹ്സിൻ, സകീർ എന്നിവർ മികച്ച പ്രകടനം നടത്തി. ബ്ലേയ്സിങ് ടീം ക്യാപ്റ്റൻ അഹമ്മദ് ഷെറീഫ് കപ്പ് ഏറ്റുവാങ്ങി.

