രക്തദാനക്യാമ്പ് ബ്രോഷർ പ്രകാശനം
text_fieldsഇന്ദിര ഗാന്ധി വീക്ഷണം ഫോറം ഷാർജ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ബ്രോഷർ
പ്രകാശനം ചെയ്യുന്നു
ദുബൈ: ഇന്ദിര വീക്ഷണം ഫോറം ഷാർജ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ബ്രോഷർ ഐ.ജി.വി.എഫ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന ഡോ. ഇ.പി. ജോൺസണ് നൽകി പ്രകാശനം ചെയ്തു. ജനുവരി 21ന് ഞായറാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെ ഷാർജ ഇന്ത്യൻ അസോസിയേഷനിലാണ് രക്തദാന ക്യാമ്പ്.
കൺവീനർ കെ.എം. നജീബ്, പ്രസിഡന്റ് സിജു ചെറിയാൻ, ജനറൽ സെക്രട്ടറി ഷാജി തോമസ്, ട്രഷറർ ഹാരിസ് കൊടുങ്ങല്ലൂർ, ജിജു പി. തോമസ്, ഓൾ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അൽ നിഷാജ് ഷാഹുൽ, ഹാജറ വലിയകത്ത്, ഷരീഫ്, അഭിലാഷ്, മുസ്തഫ, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

