പുസ്തകചര്‍ച്ചയും ഇഫ്താര്‍ സംഗമവും
text_fieldsപ്രവാസ സാഹിത്യ ലോകം റാക് ചാപ്റ്ററിന്റെ ഉദ്ഘാടനം റാക് ഇന്ത്യന്‍ അസോ. വൈസ്
പ്രസിഡന്റ് കെ. അസൈനാര്‍ നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: റാക് നോളജ് തിയറ്ററിന്റെ നേതൃത്വത്തില്‍ പ്രവാസ സാഹിത്യ ലോകവുമായി സഹകരിച്ച് റാസല്‍ഖൈമയില്‍ പുസ്തകചര്‍ച്ചയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ പ്രവാസ സാഹിത്യലോകം റാക് ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അസോ. വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ നിര്‍വഹിച്ചു.
റാക് നോളജ് തിയറ്റര്‍ പ്രസിഡന്റ് ജോര്‍ജ് സാമുവല്‍ അധ്യക്ഷതവഹിച്ചു. ഇ.കെ. ദിനേശന്റെ ‘കാലം, ദേശം, സംസ്കാരം, സബ്ന നസീറിന്റെ ‘ദൈവത്തിന്റെ താക്കോല്‍’ പുസ്തകങ്ങള്‍ സിദ്ദീഖ് കടവത്ത്, അനില്‍ വിദ്യാധരന്, നവാസ് ഇലഞ്ഞിക്കല്‍, സാദിക് മാഹീന് എന്നിവര്‍ പരിചയപ്പെടുത്തി. സബ്ന നസീര്‍, ഇ.കെ. ദിനേശന്, ബക്കര്‍, എസ്. പ്രസാദ്, ഡെജി പൗലോസ് എന്നിവര്‍ സംസാരിച്ചു. ലഹരി വിപത്തിനെതിരെ പ്രവാസ സാഹിത്യ ലോകം പ്രമേയം കണ്‍വീനര്‍ നാസര്‍ അല്‍ദാന അവതരിപ്പിച്ചു. എഴുത്തുകാരന് അക്ബര്‍ ആലിക്കര പുസ്തക ചര്‍ച്ച നിയന്ത്രിച്ചു. അനീസ് സ്വാഗതവും സജ്ജാദ് ഫൈസല്‍ നന്ദിയും പറഞ്ഞു.

