ബ്രോഷര്‍ പ്രകാശനം ചെയ്തു
text_fieldsഷഹാമയില്‍ നടക്കുന്ന ബ്രദേഴ്സ് പരപ്പ യു.എ.ഇ സംഗമത്തിന്റെ ബ്രോഷര്‍ റഷീദ് കല്ലഞ്ചിറക്ക്
നല്കി സൂരജ് പ്രഭാകര്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: ജനുവരി 15ന് ഷഹാമയില്‍ നടക്കുന്ന ബ്രദേഴ്സ് പരപ്പ യു.എ.ഇ സംഗമത്തിന്റെ ബ്രോഷര്‍ റഷീദ് കല്ലഞ്ചിറക്ക് നല്കി സൂരജ് പ്രഭാകര്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം ചെയര്മാന് റാഷിദ് എടത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അശോകന് പരപ്പ, ട്രഷറര്‍ സുരേഷ് കനകപ്പള്ളി സംസാരിച്ചു. ഉമേഷ്, ശ്രീകാന്ത്, അബ്ദുല്ല ക്ലായിക്കോട്, റിയാസ് പരപ്പ, വിനോദ് ബാനം, മന്‍ഷാദ് ക്ലായിക്കോട്, യാസര്‍ ക്ലായിക്കോട്, കൃപേഷ് ബാനം, മുഹമ്മദ് കുഞ്ഞി കോളിച്ചാല്‍, സമീര്‍ എടത്തോട്, ആഷിഖ് കോളിയാര്‍, ശ്രുതി, ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
15ന് ഞായറാഴ്ച്ച രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെ ബാഹിയയിലാണ് സംഗമം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബളാല്‍, കിനാനൂര്‍, കരിന്തളം, കോടോം, ബേളൂര്‍ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമാണ് പരപ്പ. പരപ്പ മേഖലയിലെ യു.എ.ഇയിലുള്ള അഞ്ഞൂറോളം ആളുകള്‍ പരിപാടിയിൽ പങ്കെടുക്കും. ഫുട്ബാള്‍, കമ്പവലി, ദഫ്മുട്ട്, തിരുവാതിര, കോല്‍ക്കളി, സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും സംഗമത്തില്‍ അരങ്ങേറും.

