Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നോണക്കാഴ്ച ബ്രോഷർ പ്രകാശനം

text_fields
bookmark_border
പൊന്നോണക്കാഴ്ച ബ്രോഷർ പ്രകാശനം
cancel
camera_alt

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പൊ​ന്നോ​ണ​ക്കാ​ഴ്ച-2022 ബ്രോ​ഷ​ർ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​താ​രം സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ക്കു​ന്നു

ദുബൈ: അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച-2022 ബ്രോഷർ പ്രകാശനം ചലച്ചിത്രതാരം സുരേഷ് ഗോപി നിർവഹിച്ചു. സൂഖ് അൽ വർസാനിലെ ലുലു ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സെപ്റ്റംബർ 25ന് വേൾഡ് ട്രേഡ് സെന്‍ററിലാണ് അക്കാഫ് പൊന്നോണക്കാഴ്ച അരങ്ങേറുന്നത്. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുക്കും.

വിവിധ കോളജുകളെ പങ്കെടുപ്പിച്ച് അത്തപ്പൂക്കളമത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, പായസമത്സരം, ഓണസദ്യ തുടങ്ങിയവയും അക്കാഫ് ഓണാഘോഷത്തിന് മാറ്റുകൂട്ടും.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ, ഡയറക്ടർമാരായ സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, അക്കാഫ് പൊന്നോണക്കാഴ്ച ജനറൽ കൺവീനർ പ്രദീപ് ജോൺ, കൺവീനർമാരായ ബിന്ദു നായർ, രാജേഷ് പിള്ള, ലാൽ ഭാസ്കർ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - brochure release
Next Story