ബ്രദേഴ്സ് പരപ്പ സംഗമം: ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsസസ്നേഹം സീസൺ ആറിന്റെ ബ്രോഷർ പ്രകാശനം ഓട്ടോ മിഡാസ് എം.ഡി അഷ്റഫ് ബിരിക്കുളം നിർവഹിക്കുന്നു
ദുബൈ: കാഞ്ഞങ്ങാട് പരപ്പയിലെ പ്രവാസി കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി നാലിന് ദുബൈയിൽ നടക്കുന്ന സസ്നേഹം സീസൺ ആറിന്റെ ബ്രോഷർ പ്രകാശനം ഓട്ടോ മിഡാസ് എം.ഡി അഷ്റഫ് ബിരിക്കുളം നിർവഹിച്ചു. ബ്രദേഴ്സ് പരപ്പ കൂട്ടായ്മ പ്രസിഡന്റ് ഷാനവാസ് ചിറമ്മൽ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ചെയർമാൻ താജുദ്ദീൻ കാരാട്ട്, ട്രഷറർ ഒ.കെ. പ്രസീൻ, ഷംസുദ്ദീൻ കമ്മാടം, അഹമ്മദ് ഹാജി ബിരിക്കുളം, അഷ്റഫ് പരപ്പ, അനൂപ് പരപ്പച്ചാൽ, പി.കെ. ഷാനവാസ്, മുനീർ മാലോം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദുബൈ ഖിസൈസിലെ ക്യാപിറ്റൽ സ്കൂളിലാണ് സംഗമം. രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നടക്കുന്ന സംഗമത്തിൽ ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി, തിരുവാതിര, കൈമുട്ടിപ്പാട്ട്, ദഫ്മുട്ട്, കോൽക്കളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള, കുടുംബസംഗമം എന്നിവയും അരങ്ങേറും. പരപ്പയിലെ ആയിരത്തോളം പ്രവാസികൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

