കാർണിവൽ 2.0 ബ്രോഷർ പ്രകാശനം
text_fieldsകാർണിവൽ 2.0ന്റെ ബ്രോഷർ പ്രകാശന ചടങ്ങ്
ദുബൈ: ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന കാർണിവൽ 2.0ന്റെ ബ്രോഷർ പ്രകാശനം നടന്നു. ഗായകൻ ഷാഫി കൊല്ലം, ഗഫൂർ ഖയ്യൂം എന്നിവർ ചേർന്ന് ചെയർമാൻ ജാഫർ ശുകപുരത്തിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
നാട്ടിലെ നാല് പഞ്ചായത്തുകളിൽനിന്നായി 12 ടീമുകൾ അണിനിരക്കുന്ന കാർണിവൽ ഫെബ്രുവരി ഒമ്പതിന് ദുബൈ വുഡ്ലം പാർക്ക് സ്കൂളിലാണ് അരങ്ങേറുന്നത്.
ചടങ്ങിൽ ഇടപ്പാളയം മുൻ ഗ്ലോബൽ സെക്രട്ടറി പി.എം. അബൂബക്കർ, ദുബൈ ചാപ്റ്റർ മുൻ ഫിനാൻസ് സെക്രട്ടറി നിയാസ് ബാബു, നിലവിലെ ജോയന്റ് സെക്രട്ടറിമാരായ മജീദ് തിരുത്തി, മൻസൂർ വട്ടംകുളം, ജംഷീർ, ഹൈദർ അലി ശുകപുരം എന്നിവർ സംബന്ധിച്ചു.

