സി.ബി.എസ്.ഇ വോളി: ദുബൈ സെൻട്രൽ സ്കൂൾ ജേതാക്കൾ
text_fieldsസി.ബി.എസ്.ഇ വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ
ദുബൈ സെൻട്രൽ സ്കൂൾ ടീം
ദുബൈ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ വോളിബാൾ ടൂർണമെന്റിൽ സെൻട്രൽ സ്കൂൾ ദുബൈ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സെൻട്രൽ സ്കൂൾ ക്രെഡൻസ് സ്കൂളിനെ 23-25, 26-24, 23-25 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച സ്പൈക്കറായി സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷമാസ് തെരഞ്ഞെടുക്കപ്പെട്ടു.
ഈ വിജയത്തോടെ, ഈ മാസം 21ന് ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ കസൗലി ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടി. സ്കൂൾ സംഘടിപ്പിച്ച ചടങ്ങിൽ വിജയികളായ കുട്ടികളെയും കായിക അധ്യാപകരായ നിതിൻ നാസറുദ്ദീൻ, പാർഥിപൻ, കോച്ച് ജോബിൻ ജോർജ് എന്നിവരെയും അനുമോദിച്ചു. ഇത്തരം വിജയങ്ങൾ കുട്ടികളുടെ ഇച്ഛാശക്തി വർധിപ്പിക്കുമെന്ന് പ്രിൻസിപ്പൽ മുഹമ്മദലി അഭിപ്രായപ്പെട്ടു.

