ശിശുദിന ആഘോഷവും സ്വീകരണവും
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന ആഘോഷവും സ്വീകരണവും ചടങ്ങിൽ ഡോ. സരിൻ സംസാരിക്കുന്നു
ദുബൈ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷവും ഡോ. സരിൻ ഐ.എ.എസിനും ഡോ. സൗമ്യ സരിനും സ്വീകരണവും സംഘടിപ്പിച്ചു. ജവഹർലാൽ നെഹ്റുവിെൻറ 132ാം ജന്മദിനത്തോടനുബന്ധിച്ച് ദുബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.കെ. റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു . അഡ്വ. ഹാഷിക് തൈക്കണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. സരിൻ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ വിവിധ കലാപാരിപാടികൾ അവതരിപ്പിച്ചു. ആഘോഷപരിപാടികൾക്ക് മോഹൻദാസ്, സി.എ. ബിജു, ഹൈദർ തട്ടതാഴത്ത്, മൊയ്തു കുറ്റ്യാടി, നൂറുൽ ഹമീദ്, അബ്ദുൽ റഹ്മാൻ, ഷീല മോഹൻദാസ്, അജിത് കണ്ണൂർ, അഡ്വ. ദേവദാസ്, സുജിത് ആലപ്പുഴ, ബഷീർ നാരാണിപ്പുഴ, സജി ബേക്കൽ തുടങ്ങിയവർ സംസാരിച്ചു. ഷൈജു അമ്മാനപ്പാറ സ്വാഗതവും സൂരജ് കാടാച്ചിറ നന്ദിയും പറഞ്ഞു.

