സി.എച്ച് സെൻറർ പ്രവർത്തകസംഗമം
text_fieldsവടകര സി.എച്ച് സെൻറർ ദുബൈ ചാപ്റ്റർ യോഗത്തിൽ ഒ.കെ. ഇബ്രാഹിം പദ്ധതികൾ വിശദീകരിക്കുന്നു
ദുബൈ: വടകര സി.എച്ച് സെൻറർ ദുബൈ ചാപ്റ്റർ പ്രവർത്തക സംഗമം സെപ്റ്റംബർ അവസാനവാരം നടക്കും.
ദുബൈ വടകര സി.എച്ച് സെൻറർ രണ്ടാം വാർഷികത്തിെൻറ ഭാഗമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ കാമ്പയിനോടനുബന്ധിച്ചാണ് പ്രവർത്തക സംഗമം. വരിസംഖ്യ കാമ്പയിൻ, ദുബൈയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഏരിയ പ്രചാരണ പ്രവർത്തനങ്ങൾ, മെഡിക്കൽ എക്യുപ്മെൻറ് ക്രോഡീകരണം ഉൾപ്പെടെ പദ്ധതികൾക്ക് രൂപം നൽകി.
പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഒ.കെ. ഇബ്രാഹിം പദ്ധതികൾ വിശദീകരിച്ചു. അഡ്വ. സാജിദ് പ്രവർത്തന റിപ്പോർട്ട് അവതിരിപ്പിച്ചു. എ.പി.എ. ഖാദർ ഫൈസി ചർച്ച ഉദ്ഘാടനം ചെയ്തു. ടി.എൻ. അശ്റഫ്, നൗഷാദ് ചള്ളയിൽ, അശ്റഫ് ചമ്പോളി, എം.പി. അശ്റഫ് എടച്ചേരി, ഗഫൂർ പാലോളി, സമദ് കാരാളത്ത്, പി.കെ. മുഹമ്മദ് സക്കീർ, മഹമൂദ് ഹാജി എന്നിവർ ചർച്ചയിൽ പങ്കടുത്തു.

