ചാമ്പ്യൻട്രോഫി: ഇന്ത്യൻ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsദുബൈ: പ്രവാസികളായ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചാമ്പ്യൻട്രോഫി ക്രിക്കറ്റിലെ ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഓൺലൈനായി ആരംഭിച്ചു. ഇന്ത്യയുടെ മൂന്ന് ഗ്രൂപ് മത്സരങ്ങളുടെയും സെമി, ഫൈനൽ മത്സരങ്ങളുടെയും ടിക്കറ്റുകളുടെ വിൽപനയാണ് തിങ്കളാഴ്ച ആരംഭിച്ചത്.
വൈകീട്ട് നാലു വരെയാണ് വിൽപന നടന്നത്. സ്റ്റാൻഡിങ് ടിക്കറ്റുകൾക്ക് 125 ദിർഹം മുതലാണ് നിരക്ക്. ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മാച്ച്. ഫെബ്രുവരി 23നും മാർച്ച് രണ്ടിനുമാണ് തുടർന്നുള്ള മത്സരങ്ങൾ. പാകിസ്താനിലെ കറാച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപന കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

