ചങ്ങരംകുളം പ്രവാസദളം ഈദ്സംഗമം സംഘടിപ്പിച്ചു
text_fieldsചങ്ങരംകുളം പ്രവാസദളം സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ പങ്കെടുത്തവര്‍
അജ്മാന്: ചങ്ങരംകുളം പ്രവാസദളം ഈദ്സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി പ്രവാസദളം കൂട്ടായ്മയിലെ യു.എ.ഇ അംഗങ്ങളാണ് ഈദ് മീറ്റ് 2023 എന്ന പേരിൽ ഒത്തുചേർന്നത്.
സമീപഭാവിയിൽ നാട്ടിൽ സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള കരിയർ ഗൈഡൻസ്, വിധവ പെൻഷൻ, വസ്ത്രവിതരണം തുടങ്ങിയ സാമൂഹികക്ഷേമ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി യാഹുദ്ദീൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ഹമീദ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ട്രഷറർ റംഷാദ് നന്ദി പ്രകാശിപ്പിച്ചു. ഇ.വി. അർഷദ്, സിദ്ദീഖ്, കെ.വി. മുഹമ്മദ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

