മുഹമ്മദ് സാബിത്തിന്റെ മരണത്തിൽ പ്രാർഥനാ സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു
text_fieldsദുബൈ: വിലാതപുരം ശാഖാ യൂത്ത് ലീഗ് ജന. സെക്രട്ടറി മുഹമ്മദ് സാബിത്തിന്റെ മരണത്തിൽ ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രാർഥനാ സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു.
എം.എസ്.എഫ്, യൂത്ത് ലീഗ് മുൻ ജില്ലാ നേതാവും പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ കെ. മുഹമ്മദ് സാലിയുടെ മകനാണ് സാബിത്ത്. പ്രാർഥനാ സദസ്സിലും അനുശോചനയോഗത്തിലും നിരവധി പേർ പങ്കെടുത്തു.
സമദ് കാരാളത്തിന്റെ അധ്യക്ഷതയിൽ ഒ.കെ. ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ്, ബദറുദ്ദീൻ മണിയൂർ, നസീർ ഏക്കോത്, അബ്ദുറഹ്മാൻ വിലാതപുരം, ഇ.കെ. സിറാജ്, ഇ.എം. സമീർ, ടി.എൻ.ആർ. റഫീഖ് എന്നിവർ സംസാരിച്ചു. ഹാദി പ്രാർഥനക്ക് നേതൃത്വം നൽകി. ബഷീർ ജീലാനി സ്വാഗതവും ഹകീം കോട്ടപ്പള്ളി നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കരീം വേളം, ജന. സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ എ.പി റാഫി എന്നിവരും അനുശോചനമറിയിച്ചു.
