പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഅബൂദബി: പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, അബൂദബി സംസ്ഥാന കെ.എം.സി.സി, അബൂദബി സുന്നി സെൻറർ സംഘടനകൾ അ നുശോചിച്ചു. നിരവധി തവണ അബൂദബി സന്ദർശിക്കുകയും പ്രവാസികളുമായി മികച്ച ബന്ധം നിലനിർത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, ട്രഷർ ടി.കെ. അബ്ദുൽ സലാം, അബൂദബി കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹമീദ് കടപ്പുറം, ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, ട്രഷർ സി. സമീർ, സുന്നി സെൻറർ പ്രസിഡൻറ് ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, ജനറൽ സെക്രട്ടറി അബ്ദുല്ല നദ്വി, ട്രഷർ കരീം ഹാജി എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.
അബൂദബി: പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ അബൂദബി കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി അനുശോചിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ഇസ്ഹാഖ് നദ്വി, ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, പി.എ. ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.