കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം
text_fieldsകർണാടകയിലെ കോൺഗ്രസ് വിജയം ഇൻകാസ് ഫുജൈറ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ഫുജൈറ: ജനാധിപത്യ ധ്വംസനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബി.ജെ.പി ഭരണത്തെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ തള്ളി കോൺഗ്രസിന് ഉജ്ജ്വലവിജയം സമ്മാനിച്ച കർണാടക ജനതയെ അഭിനന്ദിക്കുന്നുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു.
ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയംഗം പി.സി. ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ അബ്ദുസ്സമദ്, ഉസ്മാൻ ചൂരക്കോട്, നാസർ പറമ്പിൽ, ഫിറോസ് ബക്രി, സുബൈർ, അയ്യൂബ്, മുഷ്താഖ്, വിനോദ്, സാംബശിവൻ, നാസർ, സത്താർ, മോനി ചാക്കോ, അജാസ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.

