കോൺസുൽ ജനറൽ ശൈഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: പുതുതായി നിയമിതനായ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വ്യത്യസ്ത മേഖലകളിൽ അനുഭവങ്ങളും അറിവും പങ്കുവെക്കുന്നതിനെക്കുറിച്ചും ഇരു ഭാഗങ്ങളിലും പുതിയ ബിസിനസ് രംഗങ്ങളിൽ സഹകരിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി ശൈഖ് അഹമ്മദ് ‘എക്സി’ൽ കുറിച്ചു.

