കോവിഡ്: 165 പുതിയ രോഗികൾ; 125 രോഗമുക്തി
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തു. 84കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 614 ആയി. 165 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 11 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 125 പേർ രോഗമുക്തി നേടി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2482 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 24,015 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 80 പേർ ചികിത്സയിലുണ്ട്. ഒമ്പതു പേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ ഒമ്പതുപേരും ചികിത്സയിലുണ്ട്. കോവിഡ് വാക്സിനേഷൻ ഡ്രൈവിെൻറ ഭാഗമായി 24 മണിക്കൂറിനിടെ 11,546 പേർ കൂടി വാക്സിനെടുത്തു. ഇതുവരെ 50.88 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.

