Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽഐൻ-കോഴിക്കോട് വിമാനത്തിൽ പോകേണ്ടിയിരുന്നവരെ മറ്റ് വിമാനങ്ങളിൽ നാട്ടിലെത്തിക്കും
text_fieldsbookmark_border
അൽഐൻ: അൽഐൻ-കോഴിക്കോട് വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ നാട്ടിലെത്തിക്കും. വിസവിലക്ക് പ്രാബല്യത്തിലായ പശ്ചാത്തലത്തിൽ കോഴിക്കോട്-അൽഐൻ വിമാനത്തിൽ വന്നവരെ തിരിച്ചയച്ചതോടെയാണ് ഇവർക്ക് വിമാനത്തിൽ ഇടം കിട്ടാതായത്.
വൈകീട്ട് അൽഐനിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ വിസ കാലാവധി കഴിഞ്ഞവരെയും കയറ്റി വിട്ടിട്ടിരുന്നു. എന്നാൽ 65 ലേറെ പേർ വിമാനത്തിൽ ഇടംകിട്ടാതെ വിമാനത്താവളത്തിൽപ്പെട്ടു. ഇവരെ ഷാർജ, അബൂദബി വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് ബദൽ വിമാനങ്ങളിൽ യാത്രയാക്കും.
ഷാർജ വഴി പോകുന്നവരെ കൊച്ചി വിമാനത്താവളത്തിലേക്കും അബൂദബിയിൽ നിന്ന് പോകുന്നവരെ കോഴിക്കോട് വിമാനത്താവളത്തിലേക്കുമാണ് എത്തിക്കുക. രാത്രി ഒമ്പതു മണിയോടെ ഇവരെ അതതു വിമാനത്താവളങ്ങളിലേക്ക് മാറ്റും.
Next Story
