സി.പി.ടി ഓണാഘോഷം
text_fieldsസി.പി.ടി ഓണാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) യു.എ.ഇയുടെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘കുട്ടികളോടൊത്തൊരോണം’ എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
ഷാർജ അൽ നഹ്ദ നെസ്റ്റോ മിയാ മാളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, പുതുമുഖ നടൻ അനുരത്ത് പവിത്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ എം.ഹരിലാൽ എന്നിവർ ആശംസകൾ നേർന്നു.
മഹമൂദ് പറക്കാട്ട്, അനസ് കൊല്ലം, നദീർ ഇബ്രാഹിം, മനോജ് കാർത്ത്യാർത്ത്, ഗഫൂർ പാലക്കാട്, രഘുരാജ്, സുജിത്ത് ചന്ദ്രൻ, അൽ നിഷാജ് ഷാഹുൽ, ജ്യോതിഷ് കുമാർ, അബ്ദുൽ സമദ്, മഹബൂബ് കുഞ്ഞാണി, സൂര്യ സുരേന്ദ്രൻ, സൂഫി അനസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

