ഡി. രാജക്ക് സ്വീകരണം
text_fieldsഡി. രാജക്ക് യുവകലാസാഹിതി പ്രവർത്തകർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ഷാർജ: യു.എ.ഇയിൽ എത്തിയ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജക്ക് യുവകലാസാഹിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കമ്യൂണിറ്റി ഹാളിൽ നടന്ന ഷാർജ യുവകലാസാഹിതിയുടെ പന്ത്രണ്ടാമത് യുവകലാസന്ധ്യ ‘ഋതുഭേദങ്ങൾ’ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിൽ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ മുഖ്യാതിഥിയായി.
സ്വീകരണ ചടങ്ങിൽ യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബിജു ശങ്കർ, സുഭാഷ് ദാസ് യുവകലാസന്ധ്യ സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, ഷാർജ യൂനിറ്റ് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം, യു.എ.ഇ കേന്ദ്ര കമ്മിറ്റി നേതാക്കളായ അനീഷ് നിലമേൽ, സർഗ റോയി, അജി കണ്ണൂർ, റോയി നെല്ലിക്കോട്, ഷാർജ യൂനിറ്റ് പ്രതിനിധികളായ വി.പി. ദിലീപ്, അമൃത് സെൻ, അനിൽകുമാർ, ഗണേഷ് കാനായി, മഹേഷ്, രഘുനാഥ്, ഷൈൻ ഭാസി തുടങ്ങിയവർ പങ്കെടുത്തു.

