ഡോ. ആസാദ് മൂപ്പന് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
text_fieldsആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ
ഡോ. ആസാദ് മൂപ്പന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബൈ സഅബീല്‍ പാലസില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
ദുബൈ ഭരണാധികാരിക്ക് മൂപ്പൻ ആശംസ നേർന്നു. അദ്ദേഹത്തെ കാണാനും ആശംസകള്‍ അര്‍പ്പിക്കാനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് ഡോ. മൂപ്പന് പറഞ്ഞു. ദീര്‍ഘവീക്ഷണം നിറഞ്ഞ നേതൃത്വത്തിലൂടെ യു.എ.ഇയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ചയാക്കാന്‍ ദൈവം ദുബൈ ഭരണാധികാരിയെ അനുഗ്രഹിക്കട്ടെയെന്നും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേര്‍ത്തു.

