അപകടകരമായ ഡ്രൈവിങ്; ഡ്രൈവർ അറസ്റ്റിൽ
text_fieldsഅബൂദബി: അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് വാഹനങ്ങളില്‍നിന്ന് അകലം പാലിക്കാതെയും അരികില്‍നിന്ന് അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിങ് നടത്തിയും മറ്റു വാഹനയാത്രികരുടെ സുരക്ഷ അപകടത്തിലാക്കുന്ന വാഹനത്തിന്റെ ദൃശ്യം പൊലീസ് കഴിഞ്ഞദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ വാഹനം ഓടിച്ച ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടിയന്തര ആവശ്യമില്ലാതെ റോഡിന്റെ വശത്തുനിന്ന് ഓവര്‍ടേക്കിങ് ചെയ്യുന്നത് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണ്. ഇതര വാഹനങ്ങളില്‍നിന്ന് അകലംപാലിക്കാതെ വാഹനമോടിക്കുന്നതിന് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.

