Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദു​ബൈ കോ​ൺ​സു​ലേ​റ്റ്​ രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്നു

text_fields
bookmark_border
താ​ൽ​പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
Listen to this Article

ദു​ബൈ: ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്നു. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം എ4 ​പേ​ജു​ക​ളി​ലെ വി​വ​ര​ങ്ങ​ളാ​ണ്​ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന​ത്. വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം ഡി​ജി​റ്റ​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ ഇ​തി​നാ​യി കോ​ൺ​സു​ലേ​റ്റ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ, സ്കാ​ന​റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചെ​ല​വ്​ വി​വ​ര​ങ്ങ​ളും ടെ​ൻ​ഡ​റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

യു.​എ.​ഇ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​ൺ​സ​ൽ (കോ​ൺ​സു​ലാ​ർ & എം.​എ.​ഡി.​എ.​ഡി.), കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ, പ്ലോ​ട്ട് ന​മ്പ​ർ. 314, അ​ൽ ഹം​രി​യ, ഡി​പ്ലോ​മാ​റ്റി​ക് എ​ൻ​ക്ലേ​വ്, പോ​സ്റ്റ് ബോ​ക്സ് ന​മ്പ​ർ 737, ദു​ബൈ, യു.​എ.​ഇ എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്കാം. നൂ​റു​ പേ​ജു​ക​ൾ​ക്ക്​ വ​രു​ന്ന ചെ​ല​വ്​ ടെ​ൻ​ഡ​റി​ൽ സൂ​ചി​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് WWW.cgidubai.gov.in സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Consulate Digitizes Records
Next Story