നഗരിയിൽ വൈറ്റ് കെയ്ൻ ദിന പരേഡ്
text_fieldsലോക വൈറ്റ് കെയ്ൻ ദിനാചരണത്തോടനുബന്ധിച്ച് എക്സ്പോ നഗരിയിൽ നടന്ന പരേഡ്
ഫോട്ടോ: എം.എ. ഇർഷാദ്
ദുബൈ: ലോക വൈറ്റ് കെയ്ൻ ദിനാചരണത്തോടനുബന്ധിച്ച് എക്സ്പോ നഗരിയിൽ പരേഡ് നടന്നു.
കാഴ്ച പരിമിതിയുള്ളവരുടെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് ലോകതലത്തിൽ നടത്തപ്പെടുന്ന ദിനാചരണ പരേഡിൽ നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉന്നത സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്, യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി അടക്കമുള്ളവർ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് സസ്റ്റെയ്നബിലിറ്റി പവലിയന് സമീപത്തു നിന്നാണ് പരേഡ് ആരംഭിച്ചത്. കാഴ്ച പരിമിതിയുള്ളവരോടൊപ്പം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടന്നു. വാദ്യമേളങ്ങളും സംഗീതവും അകമ്പടിയായി ഉണ്ടായിരുന്നു.
സാമൂഹിക വികസന മന്ത്രാലയം, ദുബൈ പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരേഡ് സംഘടിപ്പിച്ചത്.

