ഉപയോക്താക്കൾക്ക് വെർച്വൽ ഫോറവുമായി ദുബൈ ഇമിഗ്രേഷൻ
text_fieldsജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷർ
ദുബൈ: ഉപയോക്താക്കൾക്കായി ജി.ഡി.ആർ.എഫ്.എ ദുബൈ ഈ വർഷത്തെ ആദ്യ വെർച്വൽ ഫോറം സംഘടിപ്പിക്കുന്നു. ഈ മാസം 13ന് രാവിലെ 10ന് മൈക്രോസോഫ്റ്റ് ടീംസ് ആപ് വഴിയാണ് ഫോറം നടക്കുക. ജി.ഡി.ആർ.എഫ്.എ നൽകുന്ന പ്രധാന സേവനങ്ങൾ, ഗോൾഡൻ വിസ, ഡെപ്പോസിറ്റ് റീഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഉപഭോക്താക്കളുടെ വിലയേറിയ നിർദേശങ്ങളും ഫോറത്തിൽ സ്വീകരിക്കും. വെർച്വൽ ഫോറത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ബ്രോഷറിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. ജി.ഡി.ആർ.എഫ്.എ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനും ഇത് സഹായകമാകും.

