ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കൺവെൻഷൻ
text_fieldsദുബൈ കെ.എം.സി.സി കണ്ണൂർ പ്രവർത്തക കൺവെൻഷൻ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡന്റ് മൊയ്തു മഠത്തിൽ അധ്യക്ഷത വഹിച്ച പരിപാടി, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു.
ആഷിക് മുക്കണ്ണി, അയാസ് തായത്ത്, അർഷിൽ ആയിക്കര, ടി.സി. നാസർ, ഷാഫി കസാനക്കോട്ട, നിഹ്മത്തുല്ല അറക്കൽ, റിസാൽ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം കെ.എം.സി.സിയുടെ പ്രവർത്തനം വിപുലീകരിക്കുവാൻ പ്രവർത്തക സമിതി അംഗങ്ങളിൽനിന്നും അഞ്ചു പേരെ ഭാരവാഹികളായി ഐകകേണ്ഠ്യന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അയാസ് തായത്തിനെയും ടി.സി.
നാസറിനെയും സെക്രട്ടറിമാരായി ഷാഫി കസാനക്കോട്ട, റിസാൽ മഠത്തിൽ, ബഷീർ കൂംബയിൽ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. മണ്ഡലംതല വെൽഫെയർ ഉദ്ഘാടനം ആഷിക് മുക്കണ്ണിക്ക് നൽകി അൻവർ നഹ ഉദ്ഘാടനം ചെയ്തു. അൻസാരി പയ്യാമ്പലം സ്വാഗതവും ശഹീബ് സ്വാലിഹ് നന്ദിയും പറഞ്ഞു.

