ദുബൈ കെ.എം.സി.സി റമദാൻ റിലീഫ് ഉദ്ഘാടനം
text_fieldsദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ റമദാൻ റിലീഫ് വിതരണ ഉദ്ഘാടനം യാഹൂ മോൻ ഹാജി നിർവഹിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ റമദാൻ റിലീഫ് വിതരണ ഉദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് യാഹൂ മോൻ ഹാജി നിർവഹിച്ചു. കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലെ നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും റമദാനിലും പ്രത്യേക റിലീഫും നടത്തിവരുന്ന പദ്ധതിയാണ് മുസാഅദ.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപാബ്ര, മലപ്പുറം ജില്ല സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, ഫക്രുദ്ദീൻ മാറാക്കര, ജനറൽ സെക്രട്ടറി പി.ടി. അഷറഫ്, ട്രഷറർ അസീസ് വെള്ളേരി, മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്, ടി.പി. ഷെരീഫ്, മുസ്തഫ കുറ്റിപ്പുറം, ഇർഫാദ് തങ്ങൾ, ജാഫർ പതിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

