Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ-കൊച്ചി സ്പൈസ്ജെറ്റ് വിമാനം വൈകുന്നു
text_fieldsbookmark_border
ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.10ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ 7.30ന് പുറപ്പെടും എന്നാണ് ഒടുവിൽ നൽകുന്ന അറിയിപ്പ്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.
150 ഓളം യാത്രക്കാരുണ്ട്. താമസം അടക്കം ബദൽ സൗകര്യം നൽകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. രാത്രി വിമാനത്താവളത്തിലോ ഹോട്ടലിലോ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. 38 മണിക്കൂറിന് ശേഷമാണ് ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്ക് അയച്ചത്.
Next Story

