ഭൂകമ്പ ദുരിതാശ്വാസം: ഇന്ത്യൻ അസോസിയേഷൻ സമാഹരിച്ച തുക കൈമാറി
text_fieldsഭൂകമ്പ ദുരിതാശ്വാസത്തിന് സമാഹരിച്ച തുക ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഷാർജ റെഡ് ക്രസന്റ് ഡയറക്ടർക്ക് കൈമാറുന്നു
ഷാർജ: തുർക്കിയ, സിറിയ ഭൂകമ്പങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സമാഹരിച്ച 62,750 ദിർഹം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഷാർജ റെഡ് ക്രസന്റ് ഡയറക്ടർക്ക് കൈമാറി.
ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈ, ജുവൈസ വിദ്യാർഥികളാണ് ധനസമാഹരണം നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റെഡ് ക്രസന്റ് അതോറിറ്റി നൽകുന്ന സഹായത്തിന് ഷാർജ അസോസിയേഷനോട് അധികൃതർ നന്ദിയറിയിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ടി.കെ. ശ്രീനാഥൻ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംബന്ധിച്ചു. അസോസിയേഷൻ ശേഖരിക്കുന്ന വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും തിങ്കളാഴ്ച റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.

