ഈസ്റ്റർ ദിന പ്രത്യേക ശുശ്രൂഷകൾ നടത്തി
text_fieldsഅൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾ
അൽഐൻ: അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടത്തി. ശനിയാഴ്ച വൈകീട്ട് ഏഴു മുതലാണ് പ്രാർഥന നിർഭരമായ അന്തരീക്ഷത്തിൽ ശുശ്രൂഷകൾ ആരംഭിച്ചത്. ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രത്യേകം ശുശ്രൂഷകളും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ്, ഫാ. ജോൺ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. സ്ലീബാ ആഘോഷം, സ്ലീബാ വന്ദനവ് എന്നിവക്ക് ശേഷം ഈസ്റ്റർ ഫീസ്റ്റും ഉണ്ടായിരുന്നു. ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധവാരത്തിന് സമാപ്തി കുറിച്ചാണ് ഉയിർപ്പിന്റെ പെരുന്നാൾ ആഘോഷിച്ചത്.

