‘ഈദ് ഇൻ ദുബൈ’ ഈദ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ലാൃ കമ്മിറ്റി പുറത്തിറക്കിയ ‘ഈദ് ഇൻ ദുബൈ’ ഈദ് ബുള്ളറ്റിൻ അഡ്വ. ഇബ്രാഹിം ഖലീൽ പ്രകാശനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പുറത്തിറക്കുന്ന ‘ഈദ് ഇൻ ദുബൈ’ ഈദ് ബുള്ളറ്റിൻ ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ല ജനറൽ സെകട്ടറി ഹനീഫ ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, കെ.പി. അബ്ബാസ് കളനാട്, റഫീഖ് പി.പി പടന്ന, ഹസൈനാർ ബിയന്തടുക്ക, സുനീർ എൻ.പി, ഫൈസൽ മുഹ്സിൻ, സിദ്ദീഖ് ചൗക്കി, സുബൈർ കുബണൂർ, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു.

