അൽ ദഫ്റയിൽ ആവേശമായി ഈദ് നൈറ്റ്
text_fieldsഅൽദഫ്രയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ആവേശം’ പ്രവർത്തകർ ഈദ് നൈറ്റിൽ ഒരുമിച്ചു കൂടിയപ്പോൾ
അബൂദബി: എമിറേറ്റിലെ വെസ്റ്റേൺ റീജ്യൻ അൽദഫ്റയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ആവേശ’ത്തിന്റെ നേതൃത്വത്തിൽ ഈദ് നൈറ്റ് സംഘടിപ്പിച്ചു. ആവേശം മെംബറായ റഫീദ റിയാസിന്റെ വസതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.അൽദഫ്റയിലെ വിവിധ ഓയിൽ കമ്പനികളിലെ ജീവനക്കാരുടെ കുടുംബങ്ങളടങ്ങുന്നതാണ് ആവേശം.റഫീദ റിയാസ്, മർജാന ഷമീർ, ഷമി ഷമീർ, ലുലു നിഷാദ്, ജസീല ജാസിം, ജഷാനി ആഷിക്ക്, മേബി ജഹാൻഗീർ, റിൻസി നിയാസ്, മിസ്രിയ അസ്ലം, ശ്രീജ അജയ്, മുഹ്സിന റാഷിദ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരിപാടികളും ഈദ് നൈറ്റിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.

