ഇമ ലോഗോ പ്രകാശനം ചെയ്തു
text_fieldsഇമ ലോഗോ പ്രകാശനം ഡോ. ഇ.പി. ജോൺസൺ നിർവഹിക്കുന്നു
ഷാർജ: എമിറേറ്റ്സ് മലയാളി അസോസിയേഷന്റെ ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്നു.
അക്കാഫ് ഇവൻസ് ചെയർമാനും ഇമയുടെ അഡ്വൈസറി ബോർഡ് അംഗവുമായ ഷാഹുൽ ഹമീദിന് നൽകി ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ പ്രകാശനം നിർവഹിച്ചു.
ജാതിമത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് കലാസാംസ്കാരിക സാമൂഹിക പ്രവർത്തനം നടത്തുന്നതിന് നേതൃത്വം കൊടുക്കുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നത്.
പ്രവാസികളുടെ പ്രയാസങ്ങളോട് ഒപ്പം നിൽക്കാനും അവ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും നടത്തുമെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാഹുൽഹമീദ് പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.വി മധുവിനെ ഉപഹാരം നൽകി ആദരിച്ചു.
വിവിധ സംഘടന നേതാക്കളായ രവി തണ്ടശ്ശേരി, എസ്.എം. ജാബിർ, പുന്നക്കൽ മുഹമ്മദാലി, ഇമയുടെ ഭാരവാഹികളായ ഖാൻ പാറയിൽ, ഷൗക്കത്ത് പൂച്ചക്കാട്, അനിൽ അടുക്കം, അഭിലാഷ് രത്നാകരൻ, സജിത്ത് അരിക്കര, നൗഷാദ് വലിയകത്ത്, അഡ്വ. ഫരീദ്, മുനീർ സിലാൻഡ്, മുജീബ് മോഡേൺ, ബിനോയ് പിള്ളൈ, ഫൈസൽ റാസി, അഞ്ജു ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. ആക്ടിങ് പ്രസിഡന്റ് രാജശേഖരൻ വെടിത്തറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതവും ട്രഷറർ പ്രഭാത നായർ നന്ദിയും പറഞ്ഞു.
പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകൻ ഡോക്ടർ രാജൻ വർഗീസിന് ചടങ്ങിൽ ഉപഹാരം നൽകി.
പരിപാടിയോടനുബന്ധിച്ച് സംഗീത സായാഹ്നവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

