എൻജിനിയേഴ്സ് പ്രീമിയർ ലീഗ്: അഞ്ച്മാൻ എൻജിനീയറിങ് കോളജ് ജേതാക്കൾ
text_fieldsഎൻജിനിയേർസ് പ്രീമിയർ ലീഗിലെ വിജയികൾ കപ്പുമായി
ദുബൈ: യു.എ.ഇ എൻജിനീയേഴ്സ് പ്രീമിയർ ലീഗ് -സീസൺ മൂന്ന് ക്രിക്കറ്റ് ട്വൻറി20 ടൂർണമെൻറിൽ അഞ്ച്മാൻ എൻജിനീയറിങ് കോളജ് ഭട്കൽ ഫൈനലിൽ തൃശൂർ എൻജിനീയറിങ് കോളജിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി നടത്തിയ ടൂർണമെൻറിൽ 16 ടീമുകൾ പങ്കെടുത്തു.
ഫൈനലിൽ മികച്ച കളിക്കാരനായി അബ്ദുൽ സമദും (എ.ഇ.സി), പരമ്പരയിലെ മികച്ച കളിക്കാരനായി നൗമൻ മുഹമ്മദ് (എ.ഇ.സി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിക്കറ്റ് കീപ്പറായി നജീം കുഞ്ഞി(എം.ഇ.എസ്.സി.ഇ), മികച്ച ഫീൽഡറായി മുഹമ്മദ് നുഅ്മാനും(എ.ഇ.സി) മികച്ച ബാളറായി സമദ് സവാദും (എ.ഇ.സി) മികച്ച ബാറ്റ്സ്മാനായി ഹരി എസ്. നായരും (ടി.ആർ.എ.സി.ഇ) തെരഞ്ഞെടുക്കപ്പെട്ടു.

