യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികൾ യു.എ.ഇയിൽ
text_fieldsദുബൈ: വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം. ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിചയപ്പെടുത്താനും നേരിട്ട് അഡ്മിഷനുള്ള അവസരം ഒരുക്കാനും ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സൗജന്യ അന്താരാഷ്ട്ര സെമിനാറിലാണ് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നത്.
ഏപ്രിൽ 27ന് ദുബൈയിലും 28ന് അബൂദബിയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാറിൽ യൂറോപ്യൻ യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ടമാർ സർഗിനാവ, യൂനിവേഴ്സിറ്റി റെക്ടർ ഗോച്ച ടുട്ബെറിഡ്സെ, യൂറോപ്യൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡീൻ ആൻഡ് ഫാക്കൽറ്റി ഓഫ് മെഡിസിൻ നിനോ പടാരായ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും.
ആദ്യമായാണ് ഇത്തരമൊരു പരിപാടി യു.എ.ഇയിൽ സംഘടിപ്പിക്കുന്നത്. എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിനായി വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനച്ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും.
വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർഥികൾ യൂറോപ്യൻ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ച് വിജയവഴി തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ യൂറോപ്പിലെ മികച്ച പഠന അന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാമെന്നതാണ് മറ്റു രാജ്യങ്ങളിൽനിന്ന് ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് സെമിനാറിൽ അവസരം. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും 0504851700 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാം.
ക്യു.ആർ കോഡ്

