Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷ തട്ടിപ്പ്​: രണ്ടു ലക്ഷം ദിര്‍ഹം പിഴ

text_fields
bookmark_border
fine
cancel

ദുബൈ: യു.എ.ഇയില്‍ പരീക്ഷകളില്‍ തട്ടിപ്പ്​ നടത്തിയാൽ രണ്ടു ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും ശിക്ഷ. കഴിഞ്ഞവര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളിലാണ് ഇക്കാര്യമുള്ളത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം, ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ അധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് നടപടികളുണ്ടാവുക. സ്‌കൂളുകള്‍, സർവകലാശാലകള്‍, കോളജുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. പരീക്ഷ വേളയിലോ​ മുമ്പോ ശേഷമോ തട്ടിപ്പ്​ നടത്തിയത്​ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും. ചോദ്യ ​പേപ്പറുകൾ ചോർത്തുക, ലഭിച്ച ഗ്രേഡിൽ മാറ്റം വരുത്തുക, ആൾമാറാട്ടം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളായി പരിഗണിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Exam cheating: A fine of two lakh dirhams
Next Story