ആവേശം വിതറുന്ന ജെറ്റ് സ്കീ മാരത്തൺ
text_fieldsഅജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന സീ ഫെസ്റ്റിവലിെൻറ ഭാഗമായാണ് ജെറ്റ് സ്കീ മാരത്തൺ അരങ്ങേറുന്നത്. ഏറെ പുതുമകളോടെയാണ് അജ്മാൻ കോർണിഷിൽ അരങ്ങേറുന്ന അജ്മാൻ സീ ഫെസ്റ്റിവലിെൻറ ഓരോ പതിപ്പും സംഘടിപ്പിക്കുന്നത്.
ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബിെൻറ മേൽനോട്ടത്തിൽ അജ്മാൻ പൊലീസ്, ദുബൈ പൊലീസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ് കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷെൻറ പിന്തുണയോടെയാണ് ഉത്സവം തുടർച്ചയായി ഓരോ വർഷവും അരങ്ങേറുന്നത്.
ദുബൈ ഇൻറര്‍നാഷണൽ മറൈൻ ക്ലബിെൻറ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മത്സരങ്ങള്‍ക്ക് ഓരോ പതിപ്പിനും രജിസ്ട്രേഷൻ ലഭ്യമാണ്. മേഖലയിലെ തുടക്കക്കാർക്കും രജിസ്ട്രേഷൻ സൗകര്യമുണ്ട്. 40 വയസ്സിന് മുകളിലുള്ളവർക്ക് 60 മിനിറ്റും അല്ലാത്തവര്‍ക്ക് 105 മിനിറ്റ് ഓപ്പൺ കാറ്റഗറിയിലുമാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമൂല്യമുള്ള മത്സരം അരങ്ങേറുന്നത്. പ്രധാനമായും ഡിസംബര്‍ മാസമാണ് മത്സര കാലം.

