പ്രവാസി സൗഹൃദസംഗമം
text_fieldsപട്ടിശ്ശേരിയൻസ് അഞ്ചാമത് പ്രവാസിസംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട പട്ടിശ്ശേരി, കരിമ്പ, പാലക്കൽപീടിക, പെരുമണ്ണൂർ, കൈപ്രക്കുന്ന്, പടാട്ടുക്കുന്ന് പ്രദേശക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ പട്ടിശ്ശേരിയൻസ് അഞ്ചാമത് പ്രവാസിസംഗമം സംഘടിപ്പിച്ചു. ദുബൈ ബ്രൈറ്റ് ലേണേഴ്സ് സ്കൂളിൽ നടന്ന ചടങ്ങ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് 25 വർഷം പൂർത്തിയാക്കിയവരെ ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാവിനോദ പരിപാടികളും ഉണ്ടായിരുന്നു. സി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. യു.കെ. റസാക്ക്, ഇബ്രാഹിം ചീരാംപറമ്പിൽ റഷീദ്, കെ.വി. റസാക്ക്, സി.പി. ഷമീർ, മുത്തു, സി.പി. രാജേഷ് ഹംസ, മൻസൂർ ചീരാ, സി.കെ. നാസർ, അയ്യൂബ്, പുകൽ റഷീദ്, ജബ്ബാർ, ഷൗക്കു, സി.പി. മജീദ്, അൻവർ, ഷഫീക് സുഹൈൽ, സാലി, കെ.വി. മജീദ് എന്നിവർ നേതൃത്വം നൽകി.

