യാത്രയയപ്പ് നൽകി
text_fieldsഅബൂദബി രാമന്തളി മുസ്ലിം യൂത്ത് സെന്റർ (ആർ.എം.വൈ.സി) ഉപദേശക സമിതി മെംബർ ചിറയിൽ അസൈനാറിന് നൽകിയ യാത്രയയപ്പ്
അബൂദബി: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന അബൂദബി രാമന്തളി മുസ്ലിം യൂത്ത് സെന്റർ (ആർ എം.വൈ.സി) ഉപദേശക സമിതി മെംബർ ചിറയിൽ അസൈനാറിന് യാത്രയയപ്പ് നൽകി.
പരിപാടിയിൽ ആർ.എം.വൈ.സി പ്രസിഡന്റ് അഷറഫ് സി.എം.പി അധ്യക്ഷതവഹിച്ചു. 'സെക്രട്ടറി ഇബ്രാഹിം കുടുക്കിൽ സ്വാഗതം പറഞ്ഞു. പി.പി് ബഷീർ ആർ.എം.വൈ.സിയുടെ മെമെന്റോ ചിറയിൽ അസൈനാറിനു കൈമാറി.
ഓർഗനൈസിങ് സെക്രട്ടറി നസീർ രാമന്തളി, പി.കെ. നൂറുദ്ദീൻ, ഷാഹിർ രാമന്തളി, സഫീര്‍ യു.ടി, നിയാസ് ഇ.ടി.വി, മുഹമ്മദ് സി.എച്ച്, മുസമ്മിൽ എം.കെ.പി, ഷെരീഫ് സി.എം.പി, കരപ്പാത്ത് ഹംസ, ശുഹൈബ് എം.ടി.പി, അബ്ദുറഹ്മാൻ കെ.പി.പി, മുത്തലിബ് എം.സി, ജലാൽ എം.കെ, ഉസാമ, ട്രഷറർ സാദിഖ് സി.എം.ബി എന്നിവർ സംസാരിച്ചു.

