ബാബു വർഗീസിന് യാത്രയയപ്പ് നൽകി
text_fieldsബാബു വർഗീസിന് അനന്തപുരി പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ്
ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഭാരവാഹിയുമായിരുന്ന ബാബു വർഗീസിന് യാത്രയയപ്പ് നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു.
45 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാബു വർഗീസ് യു.എ.ഇ യിലെ പ്രത്യേകിച്ച് ഷാർജയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഐ.എ.എസ് ട്രഷറർ ഷാജി ജോൺ പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കട അധ്യക്ഷത വഹിച്ചു.
ഐ.എ.എസ് മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് ജൂഡ്സൻ, ഭാരവാഹികളായ റെൻജി.കെ ചെറിയാൻ, കബീർ ചന്ദൻകര, വിജയൻ നായർ, ജ്യോതിലക്ഷ്മി, ഷെഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണബൂർ, സർഗറോയ്, പ്രഭാത് നായർ, ബിന്ദ്യ അഭിലാഷ്, അരുണ അഭിലാഷ്, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, സാമൂഹിക പ്രവർത്തൻ സജി ചെറിയാൻ എന്നിവർ സംസാരിച്ചു.
ജനറൽ സെകട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു.

