യാത്രയയപ്പ് നൽകി
text_fieldsഅബൂദബി ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം അഹ്സാബിന് ഉപഹാരം നൽകുന്നു
ദുബൈ: 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന അബൂദബി ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം അഹ്സാബിന് യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച ഇല്യാസിന്റെ വസതിയിൽ ചാപ്റ്റർ ചെയർമാൻ വി.കെ. സിറാജ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ കൺവീനർ ഇഹ്ലാസ് സ്വാഗതവും ട്രഷറർ എ.ടി. നാസർ നന്ദിയും പറഞ്ഞു. കെ. സിദ്ദീഖ്, കെ.പി ഇല്യാസ്, ബി.കെ മൻസൂർ, കെ. ഷമീം, കെ.പി ഇർഷാദ്, പി.എം ജസീർ, കെ.പി റഹീസ്, കെ.പി മുനീർ, ഷമീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഹ്സാബിനുള്ള ഉപഹാരം അബൂദബി ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം കെ. സിദ്ദീഖ് നൽകി.

