Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

38 വിദ്യാർഥിനികൾക്ക്​ ശൈഖ ഫാത്തിമ പുരസ്കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border

ദുബൈ: യു.എ.ഇയിലെ  ജെംസ് സ്കൂളുകളിലെ 38 മിടുക്കരായ  വിദ്യാർഥിനികൾക്ക്​ ശൈഖ ഫാത്തിമ ബിൻത്​  മുബാറക് പുരസ്കാരങ്ങൾ  ജെംസ് നേഷൻസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ, യു.ഇ.ഇ സാംസ്ക്കാരിക മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ സമ്മാനിച്ചു.

ശൈഖ്​ നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ  നേതൃത്വം നൽകി കൊണ്ട് 2005 ലാണ് ജെംസ് എഡ്യുക്കേഷൻ ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. അന്തരിച്ച യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാ​​െൻറ പത്നിയും രാഷ്​​്ട്ര മാതാവുമായ ശൈഖ ഫാത്തിമ ബിൻത്​ മുബാറക്  വനിതകളുടെ ഉന്നമനത്തിനായി നൽകിയ സംഭാവനകളെ ആദരിക്കുന്നതിനാണ്  പുരസ്കാരം.

മികച്ച പഠന നിലവാരത്തിനു പുറമെ സാമൂഹിക പ്രതിബദ്ധതയും അർപ്പണബോധവുമുള്ള വിദ്യാർത്ഥിനികളെയാണ് സ്കൂളുകൾ പുരസ്കാരത്തിനായി നിർദ്ദേശിച്ചത്.വിജയികൾക്ക്  ഒരു വർഷത്തെ  ട്യൂഷൻ ഫീസ് സ്കോളർഷിപ്പായി   ലഭിക്കും. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fathima
Next Story