Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിത്തം; ദുബൈ സ്​കൂളിൽ നിന്ന്​ 2200 കുട്ടികളെ ഒഴിപ്പിച്ചു

text_fields
bookmark_border
തീപിടിത്തം; ദുബൈ സ്​കൂളിൽ നിന്ന്​ 2200 കുട്ടികളെ ഒഴിപ്പിച്ചു
cancel
camera_alt???? ???????? ???????? ????????? ????????? ????????????????

ദുബൈ:  എ.സി യൂനിറ്റിൽ നിന്ന്​ തീ പടർന്നതിനെ തുടർന്ന്​ ദുബൈയിലെ സ്​കൂളിൽ നിന്ന്​ 2200  വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. ഗർഹൂദിലെ ഖലീജ്​ നാഷനൽ സ്​കൂളിൽ വ്യാഴാഴ്​ച 11.50നാണ്​ സംഭവം. അഞ്ചു മിനിറ്റിനകം രക്ഷാ പ്രവർത്തകരെത്തി ദൗത്യം ആരംഭിച്ചതായി ദുബൈ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു. ഒന്നാം നിലയിലെ ക്ലാസ്​ മുറിയിൽ നിന്ന്​ പുക ശക്​തമായി ഉയർന്നിരുന്നു. പുകയും തീയും കണ്ടതോടെ കുട്ടികളും അധ്യാപകരും അങ്കലാപ്പിലായി. എന്നാൽ സിവിൽ ഡിഫൻസ്​ സംഘം ഏവരെയും അപകട രഹിതമായി പുറത്തെത്തിച്ചു. 12.40 ഒാടെ തീ പൂർണമായി നിയന്ത്രിക്കാനുമായി. റാശിദീയ, പോർട്ട്​ സഇൗദ്​, കറാമ, അൽ റാസ്​ സ്​റ്റേഷനുകളിൽ നിന്നാണ്​ അഗ്​നി ശമന സേനാംഗങ്ങൾ എത്തിയത്​. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - fire-uae-gulf news
Next Story